cvghg

ന്യൂഡൽഹി: കണ്ണൂരി​ൽ ഏപ്രി​ലിൽ നടക്കുന്ന പാർട്ടി​ കോൺ​ഗ്രസി​നുള്ള രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടി​ന്റെ രൂപരേഖ അംഗീകരി​ക്കാൻ മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. സംസ്ഥാനങ്ങളിൽ നിന്നുള്ള ഭേദഗതി​കൾ ഈ മാസം ചേർന്ന പൊളിറ്റ്ബ്യൂറോ അംഗീകരിച്ചിരുന്നു. അവ കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വരും. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യേണ്ട മറ്റ് വിഷയങ്ങളും തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.