ന്യൂഡൽഹി: കശുഅണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

വ്യവസായ - വാണിജ്യ മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
95 ശതമാനത്തിലധികം സ്ത്രീകൾ പണിയെടുക്കുന്ന മേഖല പ്രതിസന്ധിയിലായതിനാൽ ഇറക്കുമതി ചുങ്കം പിൻവലിക്കണം. കോർപ്പറേറ്റ് കമ്പനികൾക്ക് നൽകുന്ന ഇളവുകളും ആനുകൂല്യങ്ങളും ചെറുകിട - ഇടത്തരം കമ്പനികൾക്ക് ലഭിക്കുന്നില്ലെന്നും എം.പി കുറ്റപ്പെടുത്തി.