
ന്യൂഡൽഹി:ചാരക്കേസിൽ പ്രതിയായ ഐ.ബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സത്യവാങ്മൂലം സമർപ്പിക്കുന്നതിന് സുപ്രീം കോടതിയോട് വീണ്ടും സമയം തേടി സി.ബി.ഐ. ഇത് നാലാം തവണയാണ് സി.ബി.ഐ സമയം തേടുന്നത്. സി.ബി.ഐയുടെ അപേക്ഷ അംഗീകരിച്ച കോടതി രണ്ടാഴ്ച്ത്തെ സമയം കൂടി അനുവദിച്ചു.
കേസിലെ പ്രതികളായ ആർ.ബി ശ്രീകുമാർ, എസ്.വിജയൻ, തമ്പി എസ്.ദുർഗ്ഗാദത്ത്, പി.എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്.