krail

ന്യൂഡൽഹി: സിൽവർ ലൈനിന് സാങ്കേതിക-സാമ്പത്തികവശങ്ങൾ പരിഗണിച്ച ശേഷമേ അംഗീകാരം നൽകാനാകൂവെന്ന് റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവ് ആവർത്തിച്ചു. കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമാണ്. അലൈൻമെന്റ്, വേണ്ടി വരുന്ന റെയിൽവേ-സ്വകാര്യ ഭൂമി, നിലവിലെ ലൈനിൽ വരുന്ന ക്രോസിംഗുകൾ, ബാധിക്കുന്ന റെയിൽവേ വസ്തുവകകൾ എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കേരള റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടൂർ പ്രകാശ് എം.പിയുടെ കത്തിനുള്ള മറുപടിയിൽ റെയിൽവേ മന്ത്രി അറിയിച്ചു. 1000 കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ പദ്ധതികൾക്കും സാമ്പത്തികകാര്യ മന്ത്രിതല സമിതിയുടെ അംഗീകാരം വേണം. 33,700 കോടി രൂപ വായ്പാ ബാദ്ധ്യതയും പരിശോധിക്കണം.