
ന്യൂഡൽഹി:ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ഇന്നു മുതൽ സാധാരണ നിലയിലാകും. മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. കാബിൻ ക്രൂ പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും എയർപോർട്ട് അതോറിട്ടി വ്യക്തമാക്കി. അതേസമയം വിമാനത്തിലും വിമാനത്താവളത്തിലും മാസ്‌ക് ധരിക്കണം.
യാത്രക്കാരുടെ ദേഹപരിശോധനയും പുനഃരാരംഭിക്കും.