mv-govindan

ന്യൂഡൽഹി: ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺകൗശൽ യോജന പദ്ധതിക്കു കീഴിൽ കുടുംബശ്രീക്ക് ദേശീയ പ്രോജക്ട് അപ്രൈസൽ ഏജൻസി പദവി പുനഃസ്ഥാപിക്കണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ കേന്ദ്ര ഗ്രാമവികസന പഞ്ചായത്തീ രാജ് മന്ത്രി ഗിരിരാജ് സിംഗുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. കർണ്ണാടക പ്രോജക്‌ടിന്റെ ക്വാളിറ്റേറ്റീവ് അപ്രൈസൽ റിപ്പോർട്ട് കൊവിഡ് മൂലം അപ്‌ലോഡ് വൈകിയതിനെ തുടർന്നാണ് പദവി നഷ്‌ടമായത്.

5 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സ്‌പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തിയ കേരളത്തെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. രാജ്യസഭാ എം.പി. ഡോ. വി. ശിവദാസനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.