
ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. ഇത് സംബന്ധിച്ച് നേരത്തെ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും എഡിറ്റർ പ്രമോദ് രാമനും ഹർജികൾ നൽകിയിരുന്നു.
ഏപ്രിൽ 7 ന് ഹർജികളിൽ അന്തിമവാദം കേൾക്കുമ്പോൾ പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയും പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹർജിയുടെ പകർപ്പ് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകർക്ക് കൈമാറും. കേരള പത്രപ്രവർത്തക യൂണിയനു വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ ഹാജരായി.