hjhjh

ന്യൂഡൽഹി: ഏതെങ്കിലും കേസിൽ പ്രതിയാകുകയോ, ഒരു മിനിട്ട് നേരത്തെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്‌താൽ രാഷ്‌ട്രീയം വിടുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആശിഷ് മിശ്ര. ലോക്‌സഭയിൽ ക്രിമിനൽ തിരിച്ചറിയൽ ബിൽ അവതരിപ്പിക്കുന്നതിനിടെയാണ് ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആശിഷ് മിശ്രയുടെ പിതാവുകൂടിയായ അജയ് മിശ്രയുടെ പ്രതികരണം.

പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഏറെനാൾ ഒതുങ്ങി നിന്ന അജയ് മിശ്ര ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടിയതിന് ശേഷമാണ് ഇന്നലെ ബിൽ അവതരണവുമായി രംഗത്തു വന്നത്. എന്നാൽ പ്രതിപക്ഷം കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ ലഖിംപൂർ ഖേരി സംഭവം ഉയർത്തി പ്രതിഷേധിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.