padma-sankara-menon

യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്‌മവിഭൂഷൺ മകൻ രജ്‌വീർ സിംഗ് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റു വാങ്ങി. കേരളത്തിൽ നിന്ന് പദ്‌മശ്രീ ലഭിച്ച തൃശൂർ ചാവക്കാട് സ്വദേശി ചൂണ്ടയിൽ ശങ്കര നാരായണ മേനോനും പുരസ്കാരം സ്വീകരിച്ചു. മറ്റൊരു പദ്‌മശ്രീ ജേതാവ് പി. നാരായണക്കുറുപ്പ് ഹാജരായില്ല.

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഞ്ജ പ്രഭ ആത്രേയും പദ്മവിഭൂഷൺ ഏറ്റുവാങ്ങി. ഭാരത് ബയോടെക് മേധാവികളായ ശ്രീകൃഷണ യെല്ല, സുചിത്ര യെല്ല, പൂന സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനെവാല, മൈക്രോസോഫ്റ്റ് മേധാവിയായ ഇന്ത്യൻ വംശജൻ സത്യനാരായണ നദേല്ല, ഗൂഗിൾ മേധാവിയായ ഇന്ത്യൻ വംശജൻ സുന്ദരരാജൻ പിച്ചൈ, മധുർ ജഫ്രി, ഡോ. സഞ്ജയ് രാജാറാം(മരണാനന്തരം), നടൻ വിക്‌ടർ ബാനർജി ഡോ. പ്രതിഭാ റേ, ആചാര്യ വസിഷ്ഠ ത്രിപാഠി, തുടങ്ങിയവർക്കുള്ള പദ്മഭൂഷണും രാഷ്‌ട്രപതി വിതരണം ചെയ്‌തു. ആദ്യ ഘട്ട അവാർഡുകൾ മാർച്ച് 21ന് വിതരണം ചെയ്‌തിരുന്നു.