ന്യൂഡൽഹി: കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദും മലയാറ്റൂർ സെന്റ് തോമസ് കുരിശുമുടിയും കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതിയിൽ ഇടം പിടിച്ചതായി ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് ബെന്നി ബഹനാൻ എം.പി യെ അറിയിച്ചു. അന്തിമ പ്രഖ്യാപനം ഏപ്രിൽ അവസാനത്തോടെ ഉണ്ടാകും. മലയാറ്റൂർ സെന്റ് തോമസ് പള്ളി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള അന്തിമ പ്രൊജക്ട് റിപ്പോർട്ട് കൈമാറാൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു.