ന്യൂഡൽഹി: ഒ.ടി.ടി പ്ലാറ്റുഫോമുകളിലെ വെബ് സീരീസ് അടക്കമുള്ള പരിപാടികൾക്കും ഐ.ടി നിയമത്തിലെ ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ബാധകമാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അനുരാഗ് ഠാക്കൂർ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു. ഡിജിറ്റൽ മീഡിയയിലെ വാർത്ത, വാർത്താധിഷ്ഠിത പരിപാടികൾ, ഒ.ടി.ടി സ്ട്രീമിംഗ് ഉൾപ്പെടെ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി വേണം പ്രക്ഷേപണം ചെയ്യാനെന്നും മന്ത്രി പറഞ്ഞു.