gfdtfgf

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിപുലമായി ആഘോഷിക്കുന്നതും സാമൂഹ്യ ക്ഷേമ പദ്ധതികളുടെ നടത്തിപ്പും അടക്കമുള്ള വിഷയങ്ങൾ പാർലമെന്ററി പാർട്ടി യോഗത്തിൽ എം.പിമാരുമായി ചർച്ച ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ അവലോകനവും ജൂലായിൽ നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്, വർഷവാസാനം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയ്‌ക്കുള്ള തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചയായി. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കേന്ദ്രമന്ത്രിമാർ, പാർട്ടി എംപിമാർ തുടങ്ങിയവർ പങ്കെടുത്തു.