p

ന്യൂഡൽഹി: ഇക്കൊല്ലത്തെ നീറ്റ് പി.ജി പ്രവേശന പരീക്ഷയെഴുതാൻ ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് യുവഡോക്ടർമാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് പരിഗണിക്കും. നിർബന്ധിത കൊവിഡ് ഡ്യൂട്ടി കാരണം ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഹർജിയിൽ പറയുന്നു. ജൂലൈ 31നുള്ളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാനാകാത്തവർക്ക് 2022-23 വർഷത്തെ നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയാതെ വരുമെന്നും ഹർജിയിൽ പറയുന്നു.