p

ന്യൂഡൽഹി: കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ സൗകര്യങ്ങൾക്കുള്ള ജീവനക്കാരും സംവിധാനങ്ങളുമൊരുക്കാൻ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയിൽ പറഞ്ഞു. കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോയിന്റായി വികസിപ്പിക്കാൻ ആവശ്യമായ നടപടികൾക്കു വേണ്ടി 2019 ജൂലായ് മുതൽ എട്ടു തവണ കത്തെഴുതിയിട്ടും സംസ്ഥാന സർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.