
ന്യൂഡൽഹി:ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ജനജീവിതത്തെ പണിമുടക്ക് ബാധിച്ചില്ല. ഗതാഗതം ഉൾപ്പെടെ എല്ലാം സാധാരണ നിലയിലായിരുന്നു. കടകളും കമ്പോളങ്ങളൂം സാധാരണ പോലെ തുറന്ന് പ്രവർത്തിച്ചു. പൊതുഗതാഗതത്തെ പണിമുടക്ക് ബാധിച്ചില്ല. സ്വകാര്യ വാഹനങ്ങളും പതിവ് പോലെ റോഡിലിറങ്ങി.
ചെന്നൈ, ബംഗളുരു, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപ്പാൽ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലായിരുന്നു.
ഡൽഹി ജന്തർ മന്തറിൽ സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധ ധർണ്ണ നടത്തി. ഇടത് പക്ഷ മുന്നണിയിലെ എം.പിമാർ പാർലിമെന്റ് മാർച്ച് നടത്തി. ബംഗാൾ, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലാളി സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.