ന്യൂഡൽഹി: ഏപ്രിലിനും ആഗസ്റ്റിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന 72 അംഗങ്ങൾക്ക് ഇന്ന് രാജ്യസഭയിൽ യാത്രയയപ്പ് നൽകും. കേരളത്തിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, എൽ.ജെ.ഡി നേതാവ് എം.വി. ശ്രേയാംസ്‌കുമാർ, സി.പി.എം നേതാവ് കെ. സോമപ്രസാദ്, നോമിനേറ്റഡ് അംഗമായ ചലച്ചിത്രതാരം സുരേഷ് ഗോപി എന്നിവർ ഈമാസം കാലാവധി പൂർത്തിയാക്കുന്നവരാണ്. രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി അംഗം അൽഫോൺസ് കണ്ണന്താനത്തിന്റെ കാലാവധി ജൂലായിൽ പൂർത്തിയാകും.

കാലാവധി പൂർത്തിയാക്കുന്നവർക്ക് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു അത്താഴ വിരുന്നുമൊരുക്കുന്നുണ്ട്.