
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലെ തമിഴ് വംശജർക്ക് സഹായം നൽകുന്നതിന് കേന്ദ്ര സർക്കാർ അനുമതി തേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് സ്റ്റാലിൻ ഇക്കാര്യം ഉന്നയിച്ചത്. ഡി.എം.കെയുടെ ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരമായ അന്നാ കലൈഞ്ജർ അറിവാലയത്തിന്റെ ഉദ്ഘാടനത്തിനായി ഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.നാളെയാണ് ഉദ്ഘാടനം. ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതായും സ്റ്റാലിൻ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും സ്റ്റാലിൻ കൂടിക്കാഴ്‌ച നടത്തി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രതിപക്ഷ നേതാക്കളെയും സ്റ്റാലിൻ കാണുന്നുണ്ട്.