upsc

ന്യൂഡൽഹി:യു.പി.എസ്.സി പരീക്ഷയിൽ ഹാജരാകാൻ കഴിയാത്ത വിദ്യാർത്ഥികളുടെ കാര്യത്തിൽ പാർലിമെന്ററി കമ്മിറ്റി നിർദ്ദേശിച്ച ഇളവുകൾ പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

നിർദ്ദേശിച്ചു. കൊവിഡ് ബാധിച്ച് സിവിൽ സർവ്വീസ് മെയിൻ പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണിത്.

രണ്ട് ആഴ്ചയ്ക്കുള്ളിൽ ഉദ്യോഗാർത്ഥികളുടെ ഹർജി പരിശോധിച്ച് തീരുമാനത്തിലെത്താൻ ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് യു.പി.എസ്.സി അധികൃതർക്ക് നിർദ്ദേശം നൽകി. വ്യത്യസ്ത സാഹചര്യങ്ങളിൽ പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് ഇളവ് നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചിരുന്നു. കൊവിഡ് ബാധിതരായ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക സംവിധാനം യു.പി.എസ്.സി ഏർപ്പെടുത്തിയിരുന്നുവെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്യര്യ ഭാട്ടി കോടതിയിൽ

വ്യക്തമാക്കി..