
ന്യൂഡൽഹി: ഗവർണറെ നിയമസഭാ അംഗങ്ങളും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേർന്ന് തിരഞ്ഞെടുക്കുന്ന വിധത്തിൽ ഭരണഘടനാ ദേദഗതിക്കുള്ള സ്വകാര്യ ബിൽ ഇന്ന് സി.പി.എം അംഗം വി. ശിവദാസൻ രാജ്യസഭയിൽ അവതരിപ്പിക്കും. ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി ഗവർണറെ നീക്കാൻ സംസ്ഥാന നിയമസഭകൾക്ക് അധികാരം നൽകണം. ഇതിനായി ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യണമെന്നും ബിൽ ശുപാർശ ചെയ്യുന്നു.