
ന്യൂഡൽഹി:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉടമയെ നിശ്ചയിക്കാൻ സർക്കാരിന് പരാതി നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡാമിന്റെ ഉടമസ്ഥാവകാശം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉടമസ്ഥാവകാശം സംബന്ധിച്ച അന്യായം തങ്ങളുടെ മുമ്പാകെ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തർക്കമുണ്ടെങ്കിൽ ബന്ധപ്പെട്ട സർക്കാരിന് അന്യായം നൽകാം. ഇന്നലെ മുല്ലപ്പെരിയാർ ഹർജികൾ പരിഗണിക്കുമ്പോഴാണ് ഡീൻ കുര്യാക്കോസിന്റെ അഭിഭാഷകർ ഇക്കാര്യം ഉന്നയിച്ചത്.