കളമശേരി: നോർത്ത് കളമശേരി ഏലൂർ റോഡിൽ ചായക്കട നടത്തിയിരുന്ന നഗരസഭ അംഗീകരിച്ച് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുള്ള പി.വി. ബിന്ദുവിന്റെ ടർപോളിൻ കെട്ടിമറച്ച ചായക്കട പൊളിച്ചുമാറ്റാൻ നഗരസഭ നിർദ്ദേശം. മറ്റിടങ്ങളിൽ തിരിച്ചറിയൽ കാർഡുള്ളവർക്ക് അനുമതി നൽകിയ സാഹചര്യത്തിലാണ് ബിന്ദുവിന്റെ കട പൊളിച്ചുമാറ്റാൻ നിർദ്ദേശിച്ചിരിക്കുന്നത്.
നഗരസഭയിലെ തെരുവോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിൽ അധികൃതർ കാണിക്കുന്ന രണ്ടു തരം നയമെന്ന് ആരോപണം ശക്തമാണ്. ഹൈക്കോടതി ഉത്തരവ് പ്രകാരം അനധികൃത തെരുവോര കച്ചവടക്കാരെ ഒഴിപ്പിച്ചപ്പോൾ നഗരസഭ തിരിച്ചറിയിൽ കാർഡ് നൽകി അംഗീകരിച്ചിട്ടുള്ളവ ഒഴിവാക്കിയിരുന്നു. പക്ഷെ തന്റെ കാര്യത്തിൽ വിവേചനം കാണിക്കുന്നത് സമീപത്തെ ഹോട്ടലുകാർ പരാതി നൽകിയെന്ന കാരണത്താലാണെന്ന് ബിന്ദു പറയുന്നു.