കളമശേരി: നഗരസഭയുടെ ഹെൽത്ത് വിഭാഗം നടത്തിയ രാത്രി കാലപരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞ 24 പേരെ പിടികൂടി 49500 രൂപ പിഴ ഈടാക്കി. എ.വി.ലിജിത, അർഷാദ് സമനി, കെ.ബിജു, ഒലിൻ യോഗേഷ്, പി.എം. അൻ ഫൽ ,യാക്കൂബ്, ഷാഫി, ബിപു, അബ്ദുൽ സലാം, സുധി ലാൽ, നിഖിൽ സാജൻ, ശബരീഷ്, സുനിൽ നായർ, രതീഷ് തിരുവനന്തപുരം, രതീഷ് കുസാറ്റ്, വി.എം.അഷ്കർ ,രൻഹിജോയ് കുമാർ, ഗോഡ് വിൻജോൺ, ജെബിൻ ജോയ്, ജാനകി, നിസാം, ബോബൻ, ചാക്കോ, ബഷീർ എന്നിവരിൽ നിന്നാണ് പിഴ ഈടാക്കിയതെന്ന് ചെയർപേഴ്സൺ സീമാ കണ്ണനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദും അറിയിച്ചു.