മരട്: തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ബലിതർപ്പണം ഇന്ന് നടക്കും. ശിവക്ഷേത്രത്തിൽ വാമനൻ എബ്രാന്തിരിയും, വിഷ്ണു ക്ഷേത്രത്തിൽ മധുസൂധനൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. 25 ഓളം പരികർമികളുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻവർഷങ്ങളിലേതുപോലെ വിപുലമായി തന്നെ ബലിതർപ്പണം ഉണ്ടാകുമെന്ന് ദേവസ്വം ഓഫീസർ രാമചന്ദ്രൻ അറിയിച്ചു. ശിവക്ഷേത്രത്തിലും വിഷ്ണു ക്ഷേത്രത്തിലും വിശേഷാൽ പൂജകൾക്കു ശേഷം രാവിലെ 4.45ന് ബലിതർപ്പണം ആരംഭിക്കും.