കൊച്ചി: ശിവസേന തൃപ്പൂണിത്തുറ മണ്ഡലം എരൂർ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ്‌ സജി തുരുത്തികുന്നേൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ എം.വി. സംഗീത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വൈ. കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ്‌കുമാർ, മണ്ഡലം സെക്രട്ടറി ടി.എെ. അപ്പു, യൂണിറ്റ് സെക്രട്ടറി എം.കെ.ഷൈമോൻ, വനിതാസേന അംഗങ്ങളായ ശ്രുതി, സജി, ഗീതു, ഗിരീഷ്, ഹിനു സംഗീത്, എം.ആർ.കൃഷ്ണൻ എന്നിവർ സംസാരിച്ചു