മൂവാറ്റുപുഴ നിർമല ഫാർമ എക്സ്പോ 2022'നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ ഫാ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നിർമല ഫാർമസി കോളേജിൽ ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് നിർമല ഫാർമസി എക്സ്പോ 2022 എന്ന പേരിൽ ഔഷധ ശാസ്ത്രപ്രദർശനം നടത്തി. പ്രകൃതി വിഭവങ്ങളിൽനിന്ന് ഔഷധതന്മാത്രകളുടെ വേർതിരിക്കൽ, മരുന്നുകളുടെ നിർമ്മാണം, മരുന്ന് നിർമ്മാണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രവർത്തനം തുടങ്ങി നിരവധി വിഭാഗങ്ങളായി പ്രദർശനവും ക്ലാസുകളും നടന്നു. അഞ്ഞൂറോളം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. ഫാർമ എക്സ്പോയുടെ ഉദ്‌ഘാടനം നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ ഫാ. ആന്റണി പുത്തൻകുളം നിർവഹിച്ചു. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് മത്തായി മൈലാടിയത്ത്, പ്രിൻസിപ്പൽ ഡോ. ആർ. ബത്മനാഭൻ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ ജോസ്, കോഓർഡിനേറ്റർ ഡോ. കാർത്തികേയൻ എം, അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.