പള്ളുരുത്തി: ഹിന്ദു ഐക്യവേദി പള്ളുരുത്തി മേഖലയുടെ നേതൃത്വത്തിൽ പള്ളുരുത്തി ശ്രീ വെങ്കിടാചലപതി ദേവസ്വം സ്കൂൾ ഹാളിൽ ഹിന്ദു രക്ഷാ നിധി സമർപ്പണം നടന്നു. കൊച്ചി താലൂക്ക് രക്ഷാധികാരി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ മേഖലാഅദ്ധ്യക്ഷൻ കെ. രവികുമാർ അദ്ധ്യക്ഷനായി. സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യ അതിഥിയായി. സംസ്ഥാന ഉപാദ്ധ്യക്ഷൻ ക്യാപ്റ്റൻ സുന്ദർജി , സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.സി.ബാബു, ജില്ലാ ഭാരവാഹികളായ മധു ശാന്തി, ഭഗവൽ സിംഗ്, പത്മനാഭൻ, ജനറൽ സെക്രട്ടറി പി.പി.മനോജ്, സംഘടനാ സെക്രട്ടറി പി.വി. ജയകുമാർ, മേഖലാ രക്ഷാധികാരി വിശ്വനാഥൻ, അജയ് നായ്ക്, മേഖലാസമിതി എ.ആർ. അശോകൻ, ഗണേശ് എന്നിവർ പങ്കെടുത്തു.