കുമ്പളങ്ങി: രോഗികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. നവജീവൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ കുമ്പളങ്ങിയിലാണ് ചടങ്ങ് നടത്തിയത്. രോഗികൾക്കും കിടപ്പ് രോഗികൾക്കും ഏറെ സഹായകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നവജീവൻ പ്രേഷിത സംഘത്തിന്റെ നേതൃത്വത്തിൽ 1000 ത്തിലേറെ പേർക്കാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. കുമ്പളങ്ങി നോർത്ത് സെന്റ് ജോസഫ് എൽ.പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ മോദി ജോൺ ഉദ്ഘാടനം ചെയ്തു. നവജീവൻ പ്രേഷിത സംഘം പ്രസിഡന്റ് മേരി റെയിച്ചൽ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സജിനി സാബു , സിജി കരിപ്പാട്ട്, കോഓഡനേറ്റർ ജോൺസൻ വള്ളനാട്ട് എന്നിവർ പ്രസംഗിച്ചു.