കൊച്ചി: കിസാൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കർഷകരക്ഷാ സമ്മേളനത്തിന് മുന്നോടിയായി സംഘാടക സമിതി രൂപികരിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.ഒ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. പി.എം. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സമിതി ചെയർമാനായി സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. വിനീതിനെയും കൺവീനറായി അഡ്വ. സോന മാധവിനെയും തിരഞ്ഞെടുത്തു. കർഷകരക്ഷ സമ്മേളനം മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് ഉദ്ഘാടനം ചെയ്യും.