കൊച്ചി: തേവര എസ്.എച്ച് കോളേജിലെ എൻ.എസ്.എസ്, എസ്.എച്ച് സ്‌ട്രൈഡ്‌സ്, ഏജ് ഫ്രണ്ട്‌ലി, സ്വസ്തി, ഭൂമിത്ര സേന തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ മുത്തൂറ്റ് ഫിൻകോർപ് സംഘടിപ്പിക്കുന്ന എസ്.എച്ച് ലേക് വ്യൂ എൻവിറോത്തോൺ 2022ന്റെ ലോഗോ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു. ഇതിന്റെ ഭാഗമായി മാർച്ച് 20 നു രാവിലെ 5ന് ഹാഫ് മാരത്തൺ, 10കെ, 5കെ ഫൺ ഓട്ടം, മാർച്ച് 24, 25, 26 തീയതികളിൽ ജലസംരക്ഷണത്തെക്കുറിച്ചുള്ള സെമിനാറുകൾ, പ്രബന്ധ അവതരണങ്ങൾ, പ്രദർശനങ്ങൾ എന്നിവയുൾപ്പെടെ അക്കാഡമിക് സെഷനുകൾ സംഘടിപ്പിക്കും. മാർച്ച് 26 ന് കായലുകയിലും തോടുകളിലും മീൻ പിടിച്ചു ഉപജീവനം നടത്തുന്ന മത്സ്യ ബന്ധന തൊഴിലാളി കളെ ആദരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാനുള്ള ചർച്ച സംഘടിപ്പിക്കുകയും ചെയ്യും.തെരുവ് നാടകങ്ങൾ പോലുള്ള പൊതുപരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.