കോതമംഗലം: സംസ്ഥാനത്തെ ഒ.ബി.സി ഗ്രൂപ്പ് 8ൽ വരുന്ന ഹിന്ദു ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളുടെ സംവരണവിഹിതം വർദ്ധിപ്പിക്കാതെ ഒ.ബി.സി ലിസ്റ്റിൽ പുതിയ സമുദായങ്ങളെ ഉൾപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാനകമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. തീരുമാനത്തിനെതിരെ ശക്തമായ സമരം നടത്താൻ ചവളർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. കെ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ, സംസ്ഥാന ഭാരവാഹികളായ ബൈജു കെ. മാധവൻ, പ്രഭാകരൻ മാച്ചമ്പിള്ളി, എം.വി. ഗോപി, കെ.കെ. മോഹനൻ, അമ്പിളി സജീവ്, ബിന്ദു വിജയൻ, സരള സുരേഷ്, ടി.ആർ. രഞ്ജു, കെ.വി. ഗോപി എന്നിവർ സംസാരിച്ചു.