p

ആലുവ:മതങ്ങളും മതാചാര്യന്മാരും കൂടുതൽ ചുരുങ്ങുന്നതിനു പകരം വിശാല കാഴ്ചപ്പാടിൽ ചിന്തിക്കുകയാണ് വേണ്ടതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ 99-ാമത് സർവ്വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇല്ലാതായെന്ന് കരുതിയ പലതും ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മതങ്ങൾ തള്ളിക്കളഞ്ഞ ആചാരങ്ങൾ അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു. സ്വന്തം മതങ്ങളിലേക്ക് ചുരുങ്ങുന്ന ചിന്തയെ ചെറുക്കാൻ ഗുരുദർശനം സഹായകമാണ്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവിന്റെ കാഴ്ചപ്പാട് മുറുകെ പിടിക്കണമെന്നും മന്ത്രി പറഞ്ഞു.

സമ്മേളന ശതാബ്ദി ഏറ്റെടുക്കും

അടുത്ത വർഷം നൂറാമത് സർവ്വമത സമ്മേളനം സർക്കാരിന്റെ സഹായത്തോടെ വിപുലമാക്കും. ശിവഗിരി മഠവുമാും അദ്വൈതാശ്രമവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഗുരുവിനെ ഒരു മതത്തിൽ ഒതുക്കുന്നു

ശ്രീനാരായണ ഗുരുവിനെ ഒരു മതത്തിന്റെ മാത്രം ഗുരുവായി ചുരുക്കാൻ ശ്രമിക്കുന്നതായി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗുരുദേവൻ രചിച്ച ആത്മോപദേശ ശതകം പഠനവിഷയമാക്കുന്നുണ്ട്. ഗുരുവിന്റെ 63 കൃതികൾ ഇറ്റാലിയൻ ഭാഷയിൽ പരിഭാഷപ്പെടുത്തുന്നുണ്ട്. ഗുരുസന്ദേശം പ്രചരിപ്പിക്കേണ്ടത് ശ്രീനാരായണീയരുടെ മാത്രമല്ല, സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിഡ് ചിറമേൽ, ആലുവ അൽ അൻസാർ മസ്ജിദ് ചീഫ് ഇമാം ടി.കെ. അബ്ദുൾ സലാം മൗലവി എന്നിവർ പ്രഭാഷണം നടത്തി.

അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായിരുന്നു. ധർമ്മമിത്ര വയലാർ ഓമനകുട്ടൻ, മഞ്ജുഷ ഇമ്മാനുവേൽ മിറിയം, കെ.എം. രാജൻ, അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ, ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ എന്നിവർ സംസാരിച്ചു.

മ​ഹാ​ശി​വ​രാ​ത്രി​:​ ​ആ​ലു​വ​ ​മ​ണ​പ്പു​റ​ത്ത്
ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ​പ​തി​നാ​യി​ര​ങ്ങൾ

ആ​ലു​വ​:​ ​പെ​രി​യാ​റി​ൽ​ ​മു​ങ്ങി​ക്കു​ളി​ച്ച്,​ ​ശി​വ​മ​ന്ത്രം​ ​ജ​പി​ച്ച് ​പി​തൃ​മോ​ക്ഷ​ത്തി​നാ​യി​ ​ബ​ലി​യി​ടാ​ൻ​ ​ആ​ലു​വ​യി​ൽ​ ​പ​തി​നാ​യി​ര​ങ്ങ​ളെ​ത്തി.​ ​ആ​ലു​വ​ ​മ​ണ​പ്പു​റ​ത്തും​ ​മ​റു​ക​ര​യി​ൽ​ ​അ​ദ്വൈ​താ​ശ്ര​മ​ത്തി​ലു​മാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​മു​ത​ൽ​ ​ബ​ലി​ത​ർ​പ്പ​ണ​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ന്ന​ത്.
ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ ​മു​ഴു​വ​ൻ​ ​ഉ​റ​ക്ക​മി​ള​ച്ചി​രു​ന്ന​ ​ഭ​ക്ത​ജ​ന​ങ്ങ​ൾ​ ​അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​ ​ബ​ലി​ത​ർ​പ്പ​ണം​ ​ന​ട​ത്തി.​ ​ദൂ​ര​ദി​ക്കു​ക​ളി​ൽ​ ​നി​ന്ന് ​നേ​ര​ത്തെ​യെ​ത്തി​യ​വ​ർ​ ​രാ​ത്രി​ ​ത​ന്നെ​ ​ത​ർ​പ്പ​ണം​ ​ന​ട​ത്തി​ ​മ​ട​ങ്ങി.​ ​പു​ല​ർ​ച്ചെ​ ​വ​രെ​ ​ബ​ലി​ത്ത​റ​ക​ളി​ൽ​ ​അ​ഭൂ​ത​പൂ​ർ​വ്വ​മാ​യ​ ​തി​ര​ക്കാ​ണ് ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ​കും​ഭ​മാ​സ​ത്തി​ലെ​ ​അ​മാ​വാ​സി​ ​ആ​യ​തി​നാ​ൽ​ ​ഇ​ന്ന് ​രാ​ത്രി​ 11​ ​വ​രെ​ ​ബ​ലി​ത​ർ​പ്പ​ണം​ ​ന​ട​ത്താം.

അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​ ​ആ​യി​ര​ങ്ങ​ൾ​ ​ത​ർ​പ്പ​ണം​ ​ന​ട​ത്തി

രാ​ത്രി​ ​പ​ത്ത് ​മ​ണി​യോ​ടെ​ ​അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ​ ​ബ​ലി​ത​ർ​പ്പ​ണം​ ​ആ​രം​ഭി​ച്ചു.​ ​ഇ​ന്ന് ​ഉ​ച്ച​വ​രെ​ ​ത​ർ​പ്പ​ണം​ ​തു​ട​രും.​ ​സ്വാ​മി​ ​ഗു​രു​പ്ര​കാ​ശം,​ ​പി.​കെ.​ ​ജ​യ​ന്ത​ൻ​ ​ശാ​ന്തി​ ​എ​ന്നി​വ​രാ​ണ് ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കു​ന്ന​ത്.​ ​ആ​ശ്ര​മം​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ധ​ർ​മ്മ​ ​ചൈ​ത​ന്യ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.