nep

കൊച്ചി: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ സ്കൂളുകളിൽ ഒന്നാംക്ലാസ് പ്രവേശനത്തിന് ആറു വയസ് പൂർത്തിയാകണമെന്ന മാനദണ്ഡത്തിൽ ആശയക്കുഴപ്പം. ഈ വർഷം ഇത് കർശനമാക്കുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കൾ. അഞ്ചാം വയസിൽ യു.കെ.ജി പൂർത്തിയാക്കിയ കുട്ടികൾ ഇനി ഒരു വർഷം വെറുതേയിരിക്കേണ്ടി വരുമോ, അടുത്തവർഷം അതേ സ്കൂളിൽ ഒന്നാം ക്ളാസിൽ തുടരാനാകുമോ തുടങ്ങിയവയാണ് ആശങ്കകൾ.

എൽ.കെ.ജിയും യു.കെ.ജിയും പൂർത്തിയാക്കിയ സ്വന്തം കുട്ടികൾക്ക് പ്രവേശനം നിഷേധിക്കാൻ സ്കൂളുകൾക്കാവില്ല. കേന്ദ്രീയ വിദ്യാലയങ്ങളിൽ എൽ.കെ.ജിയും യു.കെ.ജിയും ഇല്ലാത്തതുകൊണ്ട് അവർക്ക് ഇക്കാര്യത്തി​ൽ ബുദ്ധിമുട്ടി​ല്ല.

സി.ബി.എസ്.ഇ ഇക്കാര്യത്തിൽ സർക്കുലർ ഇറക്കി​യിട്ടില്ലെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങൾ ആറുവയസ് വ്യവസ്ഥ നിർബന്ധമാക്കി. നി​ലവി​ൽ ഒന്നാം ക്ളാസി​ൽ പഠി​ക്കുന്ന കുട്ടി​കളെ കേന്ദ്രീയ വി​ദ്യാലയത്തി​ൽ വീണ്ടും ഒന്നാം ക്ളാസി​ൽ ഇരുത്തേണ്ടി​വരും.

"പുതിയ മാനദണ്ഡം അംഗീകരിക്കാൻ കഴിയില്ല. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന തീരുമാനമാണിത്. ഇതിനെതിരെ സി.ബി.എസ്.ഇയെയും മുഖ്യമന്ത്രിയെയും സമീപിച്ചിട്ടുണ്ട്."

-ടി.പി.എം. ഇബ്രാഹിം ഖാൻ

സംസ്ഥാന പ്രസിഡന്റ്

സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ

"പുതിയ മാനദണ്ഡം അനുസരിച്ച് മുന്നോട്ട് പോകാനാണ് നീക്കം. 2032 കഴിയുമ്പോൾ ദേശീയ വിദ്യാഭ്യാസനയം അനുസരിച്ചുള്ള ആദ്യ ബാച്ച് പുറത്തിറങ്ങും. ബോർഡിന്റെ നിർദ്ദേശം അനുസരിക്കും."

-ഡോ. ഇന്ദിര രാജൻ

ദേശീയ സെക്രട്ടറി ജനറൽ

നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ

"സി​.ബി​.എസ്.ഇ സർക്കുലറൊന്നും ലഭി​ച്ചി​ട്ടില്ല. പ്രീസ്കൂളി​ലാണ് നയം നടപ്പാക്കി​ തുടങ്ങേണ്ടത്. യു.കെ.ജി​ വി​ദ്യാർത്ഥി​കൾക്ക് തുടർവി​ദ്യാഭ്യാസം നി​ഷേധി​ക്കാനാവി​ല്ല."

-രാഖി​ പ്രി​ൻസ്, പ്രി​ൻസി​പ്പൽ

ശ്രീനാരായണ വി​ദ്യാപീഠം, തൃപ്പൂണി​ത്തുറ

ദേശീയ വിദ്യാഭ്യാസ നയം 2020

അടി​സ്ഥാന വി​ദ്യാഭ്യാസം : പ്രീ സ്കൂൾ/അംഗൻവാടി, എൽ.കെ.ജി​, യു.കെ.ജി​: 3 വർഷം.​ 3-6 വയസ്,

ക്ളാസ് 1, 2 : 2 വർഷം. 6-8 വയസ്

പ്രി​പറേറ്ററി​ : ക്ളാസ് 3, 5 : 3 വർഷം. 8-11 വയസ്

മി​ഡി​ൽ : ക്ളാസ് 6, 7,8 : 3 വർഷം. 11-14 വയസ്.

സെക്കൻഡറി​ : ക്ളാസ് 9,12: 4 വർഷം. 11-18

പ്ര​വേ​ശ​ന​ ​മാ​ന​ദ​ണ്ഡ​ത്തി​നെ​തി​രെ​ ​ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി​:​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ലെ​ ​ഒ​ന്നാം​ ​ക്ലാ​സ് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​കു​ട്ടി​യു​ടെ​ ​കു​റ​ഞ്ഞ​ ​പ്രാ​യം​ 6​ ​ആ​യി​ ​നി​ശ്ച​യി​ച്ച​തി​നെ​തി​രെ​ ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി.
ഇ​ത് ​പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ​ ​കോ​ട​തി​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ ​സം​ഗ​ത​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​ക​ണം.​ ​ഈ​ ​പ്ര​വേ​ശ​ന​ ​മാ​ന​ദ​ണ്ഡം​ ​ഏ​ക​പ​ക്ഷീ​യ​വും​ ​വി​വേ​ച​ന​പ​ര​വു​മാ​ണ്.​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ആ​ർ​ട്ടി​ക്കി​ൾ​ 14,​ 21,​ 21​എ​ ​എ​ന്നി​വ​ ​പ്ര​കാ​രം​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള​ ​മൗ​ലി​കാ​വ​കാ​ശ​ത്തി​ന്റെ​ ​ലം​ഘ​ന​മാ​ണ്.​ 2022​ ​മാ​ർ​ച്ച് 31​ന് 5​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​തി​നാ​ൽ​ ​മ​ക​ൾ​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി​ ​കു​ട്ടി​യു​ടെ​ ​പി​താ​വ് ​പ​വ​ൻ​കു​മാ​ർ​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​ഞ്ഞു.​ ​നാ​ല് ​ദി​വ​സം​ ​മു​മ്പ് ​മാ​ത്ര​മാ​ണ് ​കു​റ​ഞ്ഞ​ ​പ്രാ​യം​ 6​ ​ആ​യി​ ​നി​ശ്ച​യി​ച്ച​ ​പ്ര​ഖ്യാ​പ​നം​ ​വ​ന്ന​ത്.​ ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​ത് ​ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.