നെടുമ്പാശേരി: എൻ.സി.പി ചെങ്ങമനാട് മണ്ഡലം കൺവെൻഷൻ സംസ്ഥാന നിർവാഹകസമിതി അംഗം മുരളി പുത്തൻവേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഫ്‌സൽ മുത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പറ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് എൻ.സി.പിയിൽ ചേർന്ന 20 പേർക്കുള്ള അംഗത്വവിതരണം ബ്ലോക്ക് പ്രസിഡന്റ് ഹുസൈൻ കുന്നുകര നിർവഹിച്ചു. സുബൈർ മാനടത്ത്, ഡൊമിനിക്ക്, റമീസ് രാജ, സുമേഷ് ദേശം, ഷാനു ഹൈദ്രോസ്, ഉണ്ണിക്കൃഷ്ണൻ, റഫീഖ്, ഫജിരി, ഫാരിസ്, ദിലീപ്, സുമേഷ്, അഹമദ്, റിസ്വാൻ, അഫീഫ് എന്നിവർ സംസാരിച്ചു.