കോലഞ്ചേരി: കറുകപ്പിള്ളി ഗവ. യു.പി സ്‌കൂളിലെ ശാസ്ത്രദിനാഘോഷം പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജേഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. സെന്റ് പീ​റ്റേഴ്‌സ് കോളേജ് രസതന്ത്ര വിഭാഗം മേധാവി ജീൻ എ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. രസതന്ത്ര വിഭാഗം വിദ്യാർത്ഥികൾ ക്യാ​റ്റലൈസർ എന്ന പേരിൽ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കോർത്തിണക്കിയ പരിപാടി അവതരിപ്പിച്ചു. ഡോ. എസ്. ദിലീഷ്, ഡോ. സിന്ധു ഐസക്, ടീന പി. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ജാൻ വി. ജോസ്, റോബിൻ, ഡെനില, എയ്തൽ, ഹരി, അഭിറാം, അബിൻ, ദേവിക, അപർണ, ബ്ലെസി, ഗിറ്റ്ഫി എന്നിവരടങ്ങിയ സംഘമാണ് പരിപാടികൾ അവതരിപ്പിച്ചത്‌.