മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 12-ാംമത് രാജ്യാന്തര ചലച്ചിത്രോത്സവം 12 മുതൽ 16 വരെ ഇ.വി.എം. ലത തിയേറ്ററിൽ നടക്കും. നാളെ വൈകിട്ട് 5ന് നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യുവനടൻ നിതിൻ ജോർജ്ജ് ലോഗോ പ്രകാശിപ്പിക്കും. ഡെലിഗേറ്റ് പാസിന്റ വിതരണോദ്ഘാടനം ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു മുനിസിപ്പൽ കൗൺസിലർ വി.എ ജാഫർ സാദിക്കിന് നൽകി നിർവഹിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ അറിയിച്ചു.