obit

തൃപ്പൂണിത്തുറ: പ്രശസ്ത ചരി​ത്രകാരനും കൊച്ചി രാജകുടുംബാംഗവുമായ കെ.ടി. രവിവർമ്മ (കുഞ്ഞുണ്ണി വർമ്മ -85) മുംബയിലെ വസതിയിൽ നിര്യാതനായി. സംസ്കാരം നടത്തി​. മദ്രാസ്, ബോംബെ സർവകലാശാലകളിൽ വിദ്യാഭ്യാസത്തിനു ശേഷം മുംബയ് എസ്.ഐ.ഇ.എസ് കോളേജിൽ അദ്ധ്യാപകനായ വർമ്മ ജന്തുശാസ്ത്ര വിഭാഗം മേധാവിയായാണ് വിരമിച്ചത്. ആര്യന്മാരുടെ ഉത്ഭവം, മരുമക്കത്തായം, ഋഗ്വേദം മുതൽ ഓണപ്പാട്ടു വരെ, പണ്ടത്തെ മലയാളക്കര, പരശുരാമൻ - ഒരു പഠനം, തൃപ്പൂണിത്തുറ വിജ്ഞാനം എന്നിങ്ങനെ നി​രവധി​ ഗ്രന്ഥങ്ങൾ രചി​ച്ചി​ട്ടുണ്ട്. രൺജിത് ദേശായി മറാഠിയിൽ രചിച്ച 'രാജാരവിവർമ്മ' വി​വർത്തനം ചെയ്തു. ഇതിന് കേരളസാഹിത്യ അക്കാഡമി അവാർഡു ലഭിച്ചു. സന്ത് ജ്ഞാനേശ്വറി​ന്റെ 'ജ്ഞാനേശ്വരി' തർജ്ജമ ചെയ്തി​ട്ടുണ്ട്. ഡോ. അംബേദ്കറുടെ സമ്പൂർണകൃതി​കളുടെ വി​വർത്തനം കേരള ഭാഷാ ഇൻസ്റ്റി​റ്റ്യൂട്ടാണ് പ്രസി​ദ്ധീകരി​ച്ചത്. 'കേരള അദ്ധ്യാത്മികചരിത്രം' എന്ന പുസ്തകം അച്ചടിയിലിരിക്കെയാണ് മരണം. ഭാര്യ: ഉഷ. മകൻ: ഉദയൻ. മരുമകൾ: ചന്ദ.