ആലങ്ങാട്: കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിന്റെ 32-ാമത് വാർഷികാഘോഷവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും മൂഴിക്കുളംശാല ഡയറക്ടർ ടി.ആർ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പി.എസ്. ജഗദീശൻ അദ്ധ്യക്ഷനായി. ജില്ലയിലെ മികച്ച അദ്ധ്യാപികയ്ക്ക് ഹിന്ദി വിദ്യാലയം നൽകുന്ന കെ.പി. അഗസ്റ്റിൻ മാസ്റ്റർ സ്മാരക അവാർഡ് കീഴ്മാട് ഗവ. യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.കെ. ഉഷാകുമാരിക്ക് സാഹിത്യകാരൻ സുരേഷ് ശ്രീകണ്ടേശ്വരത്ത് സമ്മാനിച്ചു. ഹിന്ദിഭൂഷൺ പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ എ.എസ്. ഗൗരിപ്രിയയെ ആദരിച്ചു.
കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി പ്രഥമമുതൽ സാഹിത്യാചാര്യ വരെയുള്ള പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകി. പി.വി. ശ്യാംകുമാർ, പി.കെ. ചന്ദ്രശേഖരൻ എളയത്, ചിറങ്ങര റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ബിനു പി. ഹസൻ, ഹിന്ദി അദ്ധ്യാപക പരിശീലകൻ കെ.എൻ. സുനിൽകുമാർ, പ്രിൻസിപ്പൽ പി.എസ്. ജയലക്ഷ്മി, കെ.എസ്. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.