avard
മൂവാറ്റുപുഴ കെ.കരുണാകരൻ സപ്തതി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. പി. ബേബിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മെമന്റോ നൽകി ആദരിക്കുന്നു

മൂവാറ്റുപുഴ: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സേവ് ഭാരത് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കെ.കരുണാകരൻ സപ്തതി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ അഡ്വ. വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രാധാകൃഷ്ണൻ, മുഹമ്മദ് റഫീക്ക്, കോ - ഓർഡിനേറ്റർ കെ.പി. ജോയി, കെ.എം പരീത്, ഹിപ്പ് സൺ എബ്രഹാം, പി.എം. അസീസ് , എം.സി. വിനയൻ, അഡ്വ. വർഗീസ് തോമസ്, അനിൽ പി.എ , തോമസ് ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു. ഒ.പി. ബേബി, ജോൺ തെരുവത്ത്, സാബു ജോൺ, മനോജ് പി.കെ, റിയാദ് വി.എം, എവിൻ എൽദോസ്, ജെറിൻ ജേക്കബ് പോൾ, ടി.എ. ജോയി, ജോർജ് മാലിപ്പാറ, എൻ.കെ. അനിൽകുമാർ, പി.എം. ഏലിയാസ്, രതീഷ് ചങ്ങാലിമറ്റം, സുകന്യ അനീഷ്, റെജീന കെ.എം, അനു ടി.വി, ഷാജു ടി.ആർ, കുമാരൻ കെ.കെ, ശ്രീധരൻ കക്കാട്ടുപാറ, കെ.പി. ജോയി എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അവാർഡ് നൽകി ആദരിച്ചു.