ആലങ്ങാട്: ശബരിമല ശ്രീധർമ്മശാസ്താ ആലങ്ങാട് യോഗത്തിന്റെ ആസ്ഥാനമായ കൊടുവഴങ്ങ ചെമ്പോല കളരിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപന് സ്വീകരണം നൽകി. യോഗം പ്രസിഡന്റ് എം.കെ. ശിവൻ അദ്ധ്യക്ഷനായി. രക്ഷാധികാരി ആർ. ശ്രീകുമാർ ഉപഹാരം നൽകി. യോഗം സെക്രട്ടറി കെ.പി. മുകുന്ദൻ, ചെമ്പോല ക്ഷേത്രം കോ-ഓർഡിറേറ്റർ കെ. റെജികുമാർ, കൊടുവഴങ്ങ ബാലകൃഷ്ണൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, പഞ്ചായത്ത് അംഗം കെ.ആർ. ബിജു, കെ.പി.എം.എസ് ആലങ്ങാട് യൂണിറ്റ് സെക്രട്ടറി കെ. സുരേഷ്, സി.പി.എം ജില്ലാകമ്മിറ്റിഅംഗം എം.കെ. ബാബു, ലോക്കൽ സെക്രട്ടറി സി.ജെ. ഷാജു, കെ.എസ്. ശിവാനന്ദൻ, പി.എസ്. ജയരാജ് എന്നിവർ പങ്കെടുത്തു.