പറവൂർ: കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കേക്കര യൂണിറ്റ് വാർഷികം യോഗം പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. ചിദംബരൻ, എ. പത്മനാഭൻ, ഒ.ബി. സോമൻ, പ്രൊഫ. ഇ.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എ. ദിലീപ്കുമാർ (പ്രസിഡന്റ്), ഒ.ബി. സോമൻ (സെക്രട്ടറി), ഒ.ജെ. ഗോപാലകൃഷ്ണൻ (ട്രഷറർ) എന്നിവടങ്ങുന്ന 21 അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു.