swami-dharmachaithanya
മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ 'കേരളകൗമുദി' സ്റ്റാൾ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചാര സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ എന്നിവർ സമീപം.

ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ 'കേരളകൗമുദി' സ്റ്റാൾ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ശിവരാത്രിയോടനുബന്ധിച്ച് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, കൗൺസിലർ കെ.കെ. മോഹനൻ, അദ്വൈതാശ്രമം ഭക്തജന സമിതി കൺവീനർ എം.വി. മനോഹരൻ, ആലുവ ശ്രീനാരായണ ക്ളബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, കേരളകൗമുദി കൊച്ചി യൂണിറ്റ് സർക്കുലേഷൻ മേധാവി സി.വി. മിത്രൻ, ജോഷി കുമ്പളങ്ങി, ലൈല സുകുമാരൻ എന്നിവർ സംബന്ധിച്ചു. ആലുവ ലേഖകൻ കെ.സി. സ്മിജൻ സ്വാഗതവും സർക്കുലേഷൻ അസി. മാനേജർ അമ്പാടി ചെങ്ങമനാട് നന്ദിയും പറഞ്ഞു.