കാലടി: എസ്.എൻ.ഡി പി ലൈബ്രറിയിലെ പ്രതിവാര സാംസ്കാരിക കൂട്ടായ്മയായ ബുധസംഗമം ഇന്ന് വൈകിട്ട് 6ന് നടക്കും. ബുദ്ധചിന്ത ഗുരുവിലും അംബേദ്കറിലും എന്ന വിഷയത്തിലാണ് ചർച്ച. ഡി. ദീപ്തികൃഷ്ണ പ്രബന്ധം അവതരിപ്പിക്കും. കാലടി സർവകലാശാല ബുദ്ധിസ്റ്റ് സ്റ്റഡി സെന്ററിന്റെ പ്രതിമാസ ബുദ്ധപഠന പ്രഭാഷണ പരമ്പരയിൽ നടക്കുന്ന യോഗത്തിൽ ഡോ. അജയ് ശേഖർ അദ്ധ്യക്ഷനാകും. വി.ആർ. രാജമോഹനൻ, എം.വി. ജയപ്രകാശ്, കാലടി എസ്. മുരളീധരൻ എന്നിവർ സംസാരിക്കും.