പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വടക്കേക്കര പഞ്ചായത്തിൽ ആത്മപദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവ പച്ചക്കറികൃഷി പരിശീലനം നൽകി. വൈറ്റില നെല്ല് ഗവേഷണകേന്ദ്രം അസി. പ്രൊഫ. ഡോ. ദീപ തോമസ് ക്ലാസെടുത്തു. വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പറവൂർ നഗരസഭ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ക്ലാസിൽ പങ്കെടുത്തു. കർഷകരുടെ മുഖാമുഖം പരിപാടിയും ജൈവ ഉത്പാദനോപാധികളുടെ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി വർഗീസ് മാണിയാറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, കൃഷി ഓഫീസർ എൻ.എസ്. നീതു, ജനപ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു.