പറവൂർ: ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് സമ്മേളനം മാർച്ച് 24ന് പറവൂർ പി.ഡബ്ള ്യു.ഡി ഗസ്റ്റ് ഹൗസ് ഹാളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.യു. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിഅംഗം എൽ. ആദർശ്, നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, പി.ആർ. സജേഷ്‌കുമാർ, ഇ.ബി. സന്തു, എം. രാഹുൽ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികൾ ടി.വി. നിഥിൻ (ചെയർമാൻ), എസ്. സന്ദീപ് (സെക്രട്ടറി), വി.യു. ശ്രീജിത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.