പറവൂർ: ഗോതുരുത്ത് ഗ്രാമീണവായനശാലയിൽ ആരംഭിക്കുന്ന ചവിട്ടുനാടക പുസ്തക കോർണറിലേക്ക് ചവിട്ടുനാടകവുമായി ബന്ധപ്പെട്ട രേഖകൾ നൽകി. വായനശാല പ്രസിഡന്റ് എം.എക്സ്. മാത്യുവിന് പോൾസൺ പുളിക്കത്തറ രേഖകൾ കൈമാറി. ടൈറ്റസ് ഗോതുരുത്ത്, ചവിട്ടുനാടക കലാകാരൻമാരായ സലിം കോണത്ത്, തമ്പി പയ്യപ്പിള്ളി, സാബു പുളിക്കത്തറ എന്നിവർ പങ്കെടുത്തു.