തൃക്കാക്കര: യുക്രെനിൽ ഭയത്തോടെ കുടുങ്ങിക്കിടക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി കാക്കനാട് ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ. നിയാസ് അദ്ധ്യക്ഷനായ സായാഹ്ന സദസ് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ.എം. അബുബക്കർ, ജില്ലാ സെക്രട്ടറി പി.എം. മാഹിൻകുട്ടി, മണ്ഡലം, മുനിസിപ്പൽ യൂത്ത് ലീഗ് നേതാക്കളായ അൻസാർ ഓലിമുകൾ, സി.എസ്. സിയാദ്, മുഹമ്മദ് സാബു, മുഹമ്മദ് സാഹിൽ, പി.എം. അസീസ്, കെ.എം. ജിയാസ്, സി.കെ. റിയാസ്, താരിഖ് ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.