കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ പാലാരിവട്ടം മേഖലാ കമ്മിറ്റി വിളംബര ജാഥ നടത്തി.നൂറ് ഓട്ടോറിക്ഷകൾ അണിനിരന്ന ജാഥ തമ്മനം കുത്താപാടിയിൽ നിന്നും ആരംഭിച്ച് പാലാരിവട്ടത്ത് സമാപിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. സലിം.സി.വാസു അദ്ധ്യക്ഷനായി. ഇ.പി.സുരേഷ്, ഒ.പി.ശിവദാസൻ, വി.എ.ഫ്രാൻസിസ്,എം.ആർ.സാജു എന്നിവർ സംസാരിച്ചു.