കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്ന് (ബുധൻ ) തുടക്കമാകും. ഗുരുദേവ ക്ഷേത്രത്തിൽ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ പതാക ഉയർത്തും. വൈകീട്ട് പുഷ്പാഭിഷേകത്തിനുശേഷം നൃത്തനൃത്യങ്ങൾ,
തൃപ്രയാർ ബ്രദേഴ്‌സിന്റെ നാദസ്വരവും രഞ്ചിത് കാവ്യയുടെ ചെണ്ടമേളവും .

നാളെ വൈകിട്ട് സർപ്പദൈവങ്ങൾക്ക് കളമെഴുത്തും പാട്ടും: അവതരിപ്പിക്കുന്നത് ഷൺമുഖദാസും സംഘവും.
4 ന് കടവന്ത്ര എൻ.എസ്. എസ് വനിതാവിഭാഗത്തിന്റെ തിരുവാതിര, വിനീത് വി. വാര്യരുടെ ചാക്യാർ കൂത്ത്.
5 ന് മട്ടലിൽ ക്ഷേത്ര തിരുവാതിര സംഘത്തിന്റെ തിരുവാതിര , ചിത്രാ സുബ്രഹ്മണ്യനും സംഘവും അവതരിപ്പിക്കുന്ന വീണ കച്ചേരി, സുധാകരൻ എടനാടും പാർട്ടിയും അവതരിപ്പിക്കുന്ന ഭജൻ സന്ധ്യ.
6 ന് രാവിലെ കാഴ്ച ശ്രീബലി, വൈകിട്ട് നാലിന് കടവന്ത്ര സഹോദര സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന പകൽപ്പൂരം, പുഷ്പാഭിഷേകം, അഭിജിത് പിറവം, ഹരികൃഷ്ണൻ മരട് എന്നിവർ നയിക്കുന്ന ഡബിൾ തായമ്പക രവീന്ദ്രൻ കലാ സാംസ്‌ക്കാരികവേദി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും. രാത്രി 2 മണിക്ക് എഴുന്നള്ളിപ്പ്. 4 മണിക്ക് മംഗള പൂജയോടെ മട്ടലിൽ മഹോത്സവം സമാപിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.