പെരുമ്പാവൂർ: കെ.എസ്.ഇ.ബി നടപ്പാക്കുന്ന സൗരപുരപ്പുറ സോളാർ പദ്ധതിയുടെ ഭാഗമായി സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ പെരുമ്പാവൂർ വൈദ്യുതി ഭവനിൽ ഇന്ന് രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഗാർഹിക ഉപഭോക്താക്കൾക്കായി നടക്കും. രജിസ്റ്റർ ചെയ്യേണ്ടവർ കൺസ്യൂമർ നമ്പർ, കൺസ്യൂമറുടെ രജിസ്റ്റേഡ് മൊബൈൽ നമ്പർ എന്നിവ സഹിതം പെരുമ്പാവൂർ വൈദ്യുതിഭവനിൽ എത്തണം.