കൊച്ചി: യോഗക്ഷേമസഭാ സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. ഇടപ്പിള്ളി ഉപസഭാ മന്ദിരത്തിൽ പ്രസിഡന്റ്.എം.വി.എസ്.നമ്പൂതിരി പതാക ഉയർത്തി. വരിസംഖ്യസമാഹരണം സന്ധ്യാ രവിയുടെ വരിസംഖ്യ സ്വീകരിച്ച് എം.വി.എസ്. നമ്പൂതിരി ഉദ്ഘാടനം ചെയ്തു.വൈലോപ്പിളളി സംസ്‌കൃതി ഭവൻ കാവ്യകേളീ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട പി.വി.കൃഷ്ണൻ കുറൂർ, കൊച്ചി മെട്രോയും ഗ്രേറ്റർ കൊച്ചി കൾച്ചറൽ ഫോറവും സംയുക്തമായി സംഘടിപ്പിച്ച കവിതാമത്സര വിജയി മധു കുട്ടംപേരൂർ എന്നിവരെ യോഗം അനുമോദിച്ചു. സജു കുറിയിടം, ഡോ.ദേവകി അന്തർജനം, വെടിയൂർ രാമൻ, മോഹൻദാസ് പാതിരവേലിൽ തുടങ്ങിയവർ സംസാരിച്ചു.